1. ഉദ്ധരണം

    1. നാ.
    2. കടം വീട്ടൽ
    3. പൊക്കൽ, പൊക്കിയെടുക്കൽ
    4. വലിച്ചൂരിയെടുക്കൽ. ഉദാ: കണ്ടകോദ്ധരണം
    5. (വസ്ത്രാദികൾ) ഊരിവയ്ക്കൽ, ഉരിഞ്ഞുമാറ്റൽ
    6. വേരോടെപറിക്കൽ, ഉന്മൂലനം
    7. കവ്യരചനയിൽ പദങ്ങളെ എടുത്തുമാറ്റൽ
    8. മറ്റൊന്നിൽനിന്ന് എടുത്തുചേർക്കൽ, മറ്റുള്ളവരുടെ അഭിപ്രായമോ മറ്റോ ചേർക്കൽ, അങ്ങനെ എടുത്തുചേർക്കുന്ന ഭാഗം
    9. അപകടത്തിൽനിന്നു രക്ഷിക്കൽ
    10. മോക്ഷം, മുക്തി
  2. അനുദ്ധരണം, -ഉദ്ധാരണം

    1. നാ.
    2. എടുത്തു ചേർക്കാതിരിക്കൽ, മാറ്റാതിരിക്കൽ
  3. ഉദ്ധാരണം

    1. നാ.
    2. ഉദ്ധരിക്കൽ, ഉയർത്തൽ, താണസ്ഥിതിയിൽനിന്നും ഉയർന്നസ്ഥിതിയിലേക്കു കൊണ്ടുവരൽ
    3. ആപത്തിൽനിന്നു രക്ഷിക്കൽ, വിമോചിപ്പിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക