-
ഉതറുക
- കുലുക്കിയോ തട്ടിയോ വിടുവിക്കുക, കുതറുക, കുടയുക
- ഉപേക്ഷിക്കുക
- തെറിച്ചുപോവുക, വിട്ടുപോവുക, പിടിവിടുവിച്ചുപോവുക
- കുലുങ്ങുക
- ഉഴറുക, പതറുക, തിടുക്കപ്പെടുക
-
ഉതിരുക
- (കുലയിൽ നിന്നു) പൊഴിയുക, കൊഴിയുക, അടർന്നുവീഴുക, വേർപെടുക
- (ആല) ശബ്ദം പുറപ്പെടുക, ഉയരുക. ഉദാ: വിലാപമുതിർന്നു
-
ഉദരക
- ഉദരത്തിലുള്ള, ഉദരത്തെ സംബന്ധിച്ച
-
ഉദരിക
- വീർത്തവയറുള്ള, തടിച്ച, വണ്ണമുള്ള, ഉദരില
-
ഉദ്രക
- വലിയവേപ്പ്, മഹാനിംബം
-
ഉദ്രകി
- സമൃദ്ധമായ
- വർധിക്കുന്ന, പെരുകിയ
- ഊക്കമുള്ള, ശക്തിയേറിയ