-
ഉപ
- നാ.
-
കൊയ്ത്തുകാലത്ത് ഉതിർന്നു വയലിൽ വീഴുന്ന നെന്മണികൾ പിന്നത്തെ കൃഷിസമയത്തു മുളച്ചുണ്ടാകുന്ന നെല്ല്. (ഇതിനു പുഷ്ടികുറഞ്ഞിരിക്കും)
-
ഉപ-
- -
-
ഒരു ഉപസർഗം. ക്രിയയോടും ക്രിയാനാമത്തോടും ചേരുന്നത്. നേർക്ക്, അടുക്കലേക്ക്, അടുത്ത്, കൂടെ, ഒന്നിച്ച്, താഴെ, കീഴിൽ തുടങ്ങിയ അർത്ഥങ്ങളിൽ. ഉദാ: ഉപക്ഷേപിക്കുക, ഉപക്രമിക്കുക, ഉപജീവിക്കുക, ഉപചരിക്കുക, ഉപകരിക്കുക ഇത്യാദി; (ക്രി. നാ.) ഉപക്ഷേപം, ഉപക്രമം, ഉപചാരം ഇത്യാദി. ഒന്നിനു കീഴ്പ്പെട്ടത്, അപ്രധാനമായത്, ഒന്നിനോടു ചേർന്നത് എന്ന അർത്ഥങ്ങളിൽ നാമത്തിൻറെ മുന്നിൽ ചേരും.
-
ഉപ്പൂപ്പൻ, ഉപ്പൂ
- നാ.
-
ഒരു പക്ഷി
-
ഉപ്പ്
- നാ.
-
സമുദ്രജലത്തിൽനിന്നും മറ്റും എടുക്കുന്ന പ്രത്യേകതരം ക്ഷാരരസമുള്ള വെളുത്ത പരൽ പോലുള്ള സാധനം, (പ്ര.) ഉപ്പും ചോറും തിന്നുക, ഉപ്പും കൂട്ടി തിന്നുക = കൂറുകാണിക്കുക, നന്ദിയുണ്ടായിരിക്കുക
-
കാളയുടെ പൂഞ്ഞുകുറ്റി, ഉപ്പൂടി
-
കിളിത്തട്ടുകളിയിൽ ജയസൂചകമായി മണൽകൂട്ടൽ, കളിയിലെ ജയത്തെക്കുറിക്കുന്ന സാങ്കേതികപദം
-
ഊപ്പ
- നാ.
-
പൊടിമീൻ, വളരെചെറിയ ഒരിനം മീൻ
-
നിസ്സാരൻ, മോശക്കാരൻ
-
മോശപ്പെട്ട വസ്തു. ഉരികൊടുത്ത് ഊപ്പവാങ്ങുന്നതിൽ ഭേദം നാഴികൊടുത്തു നല്ലതു വാങ്ങുന്നതാണ്. (പഴ.)
-
ഊപ്പ്
- നാ.
-
വേട്ട
-
മാംസം, മാംസളമായ ഭാഗം. പതിനെട്ടൂപ്പ് = വേട്ടക്കാർ വേട്ടയാടിക്കിട്ടിയ മൃഗത്തെ പതിനെട്ട് ഊപ്പുകളായി പങ്കുവയ്ക്കുന്നത്
-
മണ്ണ്
-
ഊർപ്പ്, ഊപ്പ്, ഉറുപ്പു
- നാ.
-
ഊപ്പ് അവകാശം (നായാട്ടിൽ)