1. ഉപകരണം

    1. നാ.
    2. ഉപകരിക്കൽ, മറ്റൊരാൾക്കുവേണ്ടി എന്തെങ്കിലും പ്രവർത്തിക്കൽ, സേവിക്കൽ, സഹായിക്കൽ
    3. ഒരു പ്രവർത്തിക്ക് ഉപയോഗമുള്ള പദാർഥം, ഒരു ക്രിയ ചെയ്യുന്നതിനു സഹായകമായ സാധനം, ലയവിന്യാസത്തിന് ഉപകരിക്കത്തക്ക ശബ്ദം പുറപ്പെടുവിക്കുന്ന യന്ത്രം, വാദ്യം
    4. സാധനം
  2. ഉപാകരണം

    1. നാ.
    2. അടുക്കൽകൊണ്ടുവരൽ, സമീപത്തെത്തിക്കൽ
    3. ആരംഭിക്കൽ, ആരംഭം
    4. ഒരുക്കം
    5. ഉപാകർമം, ഉപനയത്തിനുശേഷം ചെയ്യപ്പെടുന്ന വേദാരംഭമെന്ന കർമം
    6. പശുബലി, യാഗങ്ങളോടനുബന്ധിച്ചുള്ള പശുഹിംസ
    7. ഉഴിഞ്ഞുമാറ്റൽ
  3. ഉപകിരണം

    1. നാ.
    2. ചിതറൽ, എറിയൽ
    3. (മണ്ണിട്ടു) മൂടൽ, സംസ്കരിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക