-
ഉപകഥ
- ഒരു പ്രഥാന കഥയുടെ അംഗമായി നിൽക്കുന്ന മറ്റൊരു കഥ
-
ഉപഗത
- ലഭിച്ച, സിദ്ധിച്ച
- സമീപത്തെത്തിയ, എത്തിച്ചേർന്ന, വന്നുചേർന്ന
- അംഗീകരിക്കപ്പെട്ട, സമ്മതിച്ച
- പ്രതിജ്ഞചെയ്യപ്പെട്ട
- അറിയപ്പെട്ട, അനുഭവത്തിൽപ്പെട്ട
-
ഉപഗതി
- സമീപിക്കൽ, അടുത്തുചെല്ലൽ
- അറിവ്
- നേട്ടം
- സ്വീകരിക്കൽ, കൈപ്പറ്റൽ
-
ഉപഗീത
- പാടപ്പെട്ട
- സ്തുതിക്കപ്പെട്ട, കീർത്തിക്കപ്പെട്ട
-
ഉപഗീതി
- ഒരു മാത്രാവൃത്തം
-
ഉപഘാതി
- ഉപദ്രവിക്കുന്നവൻ
-
ഉപാഗത
- അടുക്കൽ വന്ന, സമീപിച്ച, പ്രാപ്തമായ, വന്ന
- സംഭവിച്ച, ഉണ്ടായ
- വാഗ്ദത്തമായ, സമ്മതിച്ച