1. ഉപഗൃഹം

    1. നാ.
    2. അപ്രധാനഗൃഹം, പ്രധാനപ്പെട്ട കെട്ടിടത്തിനു പുറമേയുള്ള ചെറുപുര
  2. ഉപഗ്രഹം1

    1. നാ.
    2. (ജ്യോ.) (ഒരു പ്രധാന ഗ്രഹത്തെ ചുറ്റുന്ന) അപ്രധാനഗ്രഹം, (സൂര്യനെ പ്രദക്ഷിണം വയ്ക്കുന്ന ഭൂമി മുതലായവ പോലെ)
    3. ഗ്രഹാധിപത്യമുള്ള ഒരു ദുർദേവത, രോഗങ്ങൾ ഉണ്ടാക്കുന്നത്
  3. ഉപഗ്രഹം2

    1. നാ.
    2. തോൽവി
    3. ഉപഗ്രഹിക്കൽ, പിടികൂടൽ, ബന്ധനം, തടവ്
    4. സന്ധിഭേദങ്ങളിൽ ഒന്ന്, പ്രാണരക്ഷയ്ക്കുവേണ്ടി സർവസ്വവും ദാനം ചെയ്ത് ഉണ്ടാക്കുന്ന സന്ധി
    5. ജേതാവിനു ധനം പല തവണകളായി കൊടുത്താൽമതി എന്നു നിശ്ചയിച്ചിട്ടുള്ള സന്ധി
    6. കൃപ, ദയ
    7. ധൈര്യം
    8. സഹായം, പ്രാത്സാഹനം
  4. ഉപഗ്രാഹം

    1. നാ.
    2. കാണിക്ക, പ്രാഭൃതം, പാരിതോഷികം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക