1. ഉപധ

    Share screenshot
    1. ചതി, വഞ്ചന
    2. കള്ളയൊപ്പ്, വ്യാജരേഖാനിർമിതി
    3. അടുത്തുകൂടി സത്യാവസ്ഥ മനസ്സിലാക്കൽ, മന്ത്രിമാരുടെയും മറ്റും സ്വഭാവശുദ്ധി പരിശോധിക്കൽ, (ധർമോപധ, അർത്ഥോപധ, കാമോപധ, ഭയോപധ എന്നിങ്ങനെ നാലുവിധം)
    1. ഒരു ശബ്ദത്തിൻറെ ഒടുവിലത്തേതിനു മുമ്പുള്ള വർണം
  2. ഉപദ, ഉപദം

    Share screenshot
    1. സമ്മാനം
    2. കൈക്കൂലി
    3. കാണിക്ക, കാഴ്ചദ്രവ്യം
  3. ഉപധാ

    Share screenshot
    1. ധർമാദികളെക്കൊണ്ടുള്ള (ശുദ്ധി) പരീക്ഷ
    2. വഞ്ചന
    3. കള്ളയൊപ്പ്
    4. അടുത്തുകൂടി സത്യം ഗ്രഹിക്കൽ
    1. ഒരു ശബ്ദത്തിൻറെ അവസാനവർണത്തിനു മുമ്പുള്ളവർണം
  4. ഉപധി

    Share screenshot
    1. ഭയം
    2. വ്യാജം, കബളിപ്പിക്കൽ
    3. രഥചക്രത്തിൽ ആരക്കാലുകളുടെ ഭാഗം
    1. സത്യത്തെ മറച്ചുവയ്ക്കൽ, അസത്യസൂചന
  5. ഉപാത്ത

    Share screenshot
    1. ഉപയോഗിക്കപ്പെട്ട
    2. ലഭിച്ച, കൈവന്ന
    3. ആരംഭിക്കപ്പെട്ട, തൂങ്ങിയ
    4. പ്രസ്താവിക്കപ്പെട്ട
    5. ഗ്രഹിക്കപ്പെട്ട, എടുക്കപ്പെട്ട
  6. ഉപാധി1

    Share screenshot
    1. സാധ്യമുള്ളിടത്തെല്ലാമുള്ളതും സാധനം (ഹേതു) ഉള്ളിടത്ത് ഇല്ലാത്തതും
    1. ലക്ഷണം, പ്രത്യേക സ്വഭാവം
    2. അടയാളം, ഒന്നിനെ തിരിച്ചറിയാനുള്ള കുറി, സൂചന
    3. വ്യവസ്ഥ, വ്യവസ്ഥിതി, അവസ്ഥ, കാലദേശാദി സ്ഥിതി
    4. ഉപായം
    5. തിരിച്ചറിയാനുള്ള പ്രത്യേക നാമം, സ്ഥാന നാമം, ഇരട്ടപ്പേര്, ബിരുദം
  7. ഉപാധി2

    Share screenshot
    1. ധർമവിചാരം (ആധിയോടടുത്തു നിൽക്കുന്നത്)
    2. കുടുംബരക്ഷണത്തിൽ വ്യാപൃതനായവൻ
  8. ഉപേത

    Share screenshot
    1. കൂടിയ, അനുഗമിക്കപ്പെട്ട
    2. പ്രാപിച്ച, എത്തിയ
    3. ഉപനയനം കഴിഞ്ഞ (ശിഷ്യൻ)
  9. ഉപേതി

    Share screenshot
    1. വരവ്
    2. അടുത്തുവരവ്
  10. ഉപോതി

    Share screenshot
    1. ഉപോദക2

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക