1. ഉപപത്തി

    1. നാ.
    2. അറിവ്
    3. സംഭവിക്കൽ, ഉണ്ടാകൽ, പ്രത്യക്ഷമാകൽ
    4. യുക്തി, ഹേതു, ന്യായം, തെളിവ്, ചേർച്ച, ഔചിത്യം
    5. സാഹചര്യം, ബന്ധം
    6. വേദന്തവാക്യാർഥവിചാരം ചെയ്യാനുള്ള ആറു ലക്ഷണങ്ങളിൽ ഒന്ന്
    7. വേദാന്തവാക്യതാത്പര്യ നിർണയത്തിനുള്ള ലിംഗങ്ങളിൽ ഒന്ന്
    8. സിദ്ധി
    9. തുണ, സഹായം, താങ്ങ്
    10. മുപ്പത്തിമൂന്ന് നാട്യാലങ്കാരങ്ങളിൽ ഒന്ന്
  2. ഉപപതി

    1. നാ.
    2. വിവാഹിതയായ ഒരു സ്ത്രീയോടു രഹസ്യബന്ധം പുലർത്തുന്ന പരപുരുഷൻ, ഭർത്താവല്ലാതെ ഭർത്തൃബന്ധം പുലർത്തുന്നവൻ, ജാരൻ
    3. ശൃംഗാരാപേക്ഷ ഹേതുവായിട്ടുള്ള മൂന്നുവിധം നായകന്മാരിൽ ഒരാൾ
  3. ഉപാപ്തി

    1. നാ.
    2. ലബ്ധി
    3. പ്രാപ്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക