1. ഉപായം

    1. നാ.
    2. ലക്ഷ്യ പ്രാപ്തി
    3. കാര്യ സാധ്യതയ്ക്കുള്ള വിദ്യ, തന്ത്രം, വഴി
    4. ഉപജീവനമാർഗം, ചെലവിനു വക
    5. കപടതന്ത്രം, കൗശലം, കബളിപ്പിക്കൽ, തട്ടിപ്പ്
    6. നീക്കുപോക്ക്, പോംവഴി
    7. ശത്രുവിജയത്തിനായും മറ്റും പ്രയോഗിക്കുന്ന നയ രീതി. ഉപായത്തിൽ = കൗശലത്തിൽ, ചെറിയതരത്തിൽ. ഉദാ: അടിയന്തിരം ഉപായത്തിൽ കഴിച്ചു, ഉപായിക്കുക = സൂത്രത്തിൽ കഴിക്കുക, ബദ്ധപ്പെടാതെ കൗശലത്തിൽ നിൽക്കുക, അരിഷ്ടിക്കുക. ഉദാ: ഉപായിപ്പാൻ സാധ്യമല്ല, ഉപായക്കാരൻ = കൗശലക്കാരൻ, സൂത്രക്കാരൻ, ഉപായചതുഷ്ടയം = സാമം, ദാനം, ഭേദം, ദണ്ഡം എന്നീ നാലും
  2. ഉപേയം

    1. നാ.
    2. ലക്ഷ്യം, കാര്യം, സാധ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക