1. ഉപ-

    1. -
    2. ഒരു ഉപസർഗം. ക്രിയയോടും ക്രിയാനാമത്തോടും ചേരുന്നത്. നേർക്ക്, അടുക്കലേക്ക്, അടുത്ത്, കൂടെ, ഒന്നിച്ച്, താഴെ, കീഴിൽ തുടങ്ങിയ അർത്ഥങ്ങളിൽ. ഉദാ: ഉപക്ഷേപിക്കുക, ഉപക്രമിക്കുക, ഉപജീവിക്കുക, ഉപചരിക്കുക, ഉപകരിക്കുക ഇത്യാദി; (ക്രി. നാ.) ഉപക്ഷേപം, ഉപക്രമം, ഉപചാരം ഇത്യാദി. ഒന്നിനു കീഴ്പ്പെട്ടത്, അപ്രധാനമായത്, ഒന്നിനോടു ചേർന്നത് എന്ന അർത്ഥങ്ങളിൽ നാമത്തിൻറെ മുന്നിൽ ചേരും.
  2. ഉപ്പൂപ്പൻ, ഉപ്പൂ

    1. നാ.
    2. ഒരു പക്ഷി
  3. ഉപ

    1. നാ.
    2. കൊയ്ത്തുകാലത്ത് ഉതിർന്നു വയലിൽ വീഴുന്ന നെന്മണികൾ പിന്നത്തെ കൃഷിസമയത്തു മുളച്ചുണ്ടാകുന്ന നെല്ല്. (ഇതിനു പുഷ്ടികുറഞ്ഞിരിക്കും)
  4. ഊർപ്പ്, ഊപ്പ്, ഉറുപ്പു

    1. നാ.
    2. ഊപ്പ് അവകാശം (നായാട്ടിൽ)
  5. ഉപ്പ്

    1. നാ.
    2. സമുദ്രജലത്തിൽനിന്നും മറ്റും എടുക്കുന്ന പ്രത്യേകതരം ക്ഷാരരസമുള്ള വെളുത്ത പരൽ പോലുള്ള സാധനം, (പ്ര.) ഉപ്പും ചോറും തിന്നുക, ഉപ്പും കൂട്ടി തിന്നുക = കൂറുകാണിക്കുക, നന്ദിയുണ്ടായിരിക്കുക
    3. കാളയുടെ പൂഞ്ഞുകുറ്റി, ഉപ്പൂടി
    4. കിളിത്തട്ടുകളിയിൽ ജയസൂചകമായി മണൽകൂട്ടൽ, കളിയിലെ ജയത്തെക്കുറിക്കുന്ന സാങ്കേതികപദം
  6. ഊപ്പ

    1. നാ.
    2. പൊടിമീൻ, വളരെചെറിയ ഒരിനം മീൻ
    3. നിസ്സാരൻ, മോശക്കാരൻ
    4. മോശപ്പെട്ട വസ്തു. ഉരികൊടുത്ത് ഊപ്പവാങ്ങുന്നതിൽ ഭേദം നാഴികൊടുത്തു നല്ലതു വാങ്ങുന്നതാണ്. (പഴ.)
  7. ഊപ്പ്

    1. നാ.
    2. വേട്ട
    3. മാംസം, മാംസളമായ ഭാഗം. പതിനെട്ടൂപ്പ് = വേട്ടക്കാർ വേട്ടയാടിക്കിട്ടിയ മൃഗത്തെ പതിനെട്ട് ഊപ്പുകളായി പങ്കുവയ്ക്കുന്നത്
    4. മണ്ണ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക