1. ഉയരെ, ഉയര

    1. അവ്യ.
    2. പൊക്കത്തിൽ, മീതേ, മുകളിൽ
    3. ഉച്ചത്തിൽ, ഉറക്കെ
    4. ഉയരുമാറ്
  2. ഉയർ1

    1. -
    2. "ഉയരുക" എന്നതിൻറെ ധാതുരൂപം.
  3. ഉയർ2

    1. വി.
    2. ഉയർന്ന, ഉത്കൃഷ്ടമായ
  4. ഉയിർ1

    1. -
    2. "ഉയിർക്കുക" എന്നതിൻറെ ധാതുരൂപം.
  5. ഉയിർ2

    1. നാ.
    2. ശ്വാസം
    3. ജീവൻ, പ്രാണൻ
    4. ഉശിര്, ചുണ, തന്റേടം, വീറ്
    5. (തമിഴ് വ്യാകരണത്തിൽ) സ്വരാക്ഷരം. ഉദാ: ഉയിരെഴുത്തും മെയ്യെഴുത്തും = സ്വരവും വ്യഞ്ജനവും
  6. ഉസിർ, ഉസിറു, ഉസൂർ, ഉയിർ

    1. നാ.
    2. ഉശിർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക