-
ഉൾ3
- വ്യാക.
-
ആധാരികാവിഭക്തിപ്രത്യയം. ഇന്നത്തെ "ഇൽ" എന്ന അർത്ഥത്തിൽ
-
ഉൾ2
- നാ.
-
ഉള്ള്, അകം. ഉദാ: വീട്ടിനുള്ളിൽ, പറഞ്ഞ സമയത്തിനുള്ളിൽ, ഉള്ളിലും പുറമേയും
-
ഹൃദയം, മനസ്സ്. ഉള്ളം
-
ഉൾ1
- ഖി.
-
ധാ. ഉണ്ട്, ഉള്ള, ഉള്ളു മുതലായ രൂപങ്ങൾ കാണുക
-
ഉള4
- നാ.
-
രോമം
-
ചെളി
-
കുഞ്ചിരോമം
-
ഒരു കാട്ടു മരം, മലമുകളിലെ പുൽമേടുകളിൽ വളരുന്നത്. (ഗിരിവർഗഭാഷ)
-
ഉള1
- -
-
"ഉളയുക" എന്നതിൻറെ ധാതുരൂപം.
-
ഉള2
- വി.
-
ഉള്ള
-
ഉള3
- ക്രി. ബ.വ.
-
ഉണ്ട് "ഉൾ" എന്ന ധാതുവിൻറെ നപുംസകബഹുവചനരൂപം, വർത്തമാനകാലം. ആധുനികഘട്ടത്തോടുകൂടി ഈ രൂപം ലുപ്തപ്രചാരമായി
-
ഊള1
- നാ.
-
അഴുക്ക്, ചളി
-
ഊള2
- നാ.
-
ഊളൻറെയും മറ്റും ഓരിയിടൽ
-
ഊള3
- നാ.
-
മുക്കിളി