-
ഊത്ത്2
- നാ.
-
സന്ധ്യാവന്ദനം
-
ഊത്ത്1
- നാ.
-
ഊതുക എന്ന പ്രവൃത്തി, ഊതൽ
-
ഊത്തുകുഴൽ
-
ഉത2
- അവ്യ.
-
വികൽപം, അതോ ഇതോ എന്നു സംശയം, വിതർക്കം, സമുച്ചയം, ചോദ്യം ഇവയെ കുറിക്കുന്നു
-
ഉത3
- വി.
-
വിയനം ചെയ്യപ്പെട്ട, നെയ്യപ്പെട്ട, തയ്ക്കപ്പെട്ട
-
ഉത്1
- പ.മ. സംവൃതോകാരാന്തം സ.നാ.
-
അനതിദൂരസന്നിഹിതവാചി, അധികം അടുത്തോ ദൂരയോ അല്ലാത്ത വസ്തുവിനെ കുറിക്കുന്നത്
-
ഉത്2
- ഉപ.
-
നാമത്തോടും ക്രിയയോടും ചേർക്കുന്ന ഒരു നിപാതം. മേൽപ്പോട്ട്, ഉയർന്ന്, വികസിച്ച് മുതലായ അർത്ഥങ്ങളിൽ പ്രയോഗം. ദന്ത്യശ്വാസികളോടുചേരുമ്പോൾ "ഉത്" എന്നും, മൂർധന്യശ്വാസികളോടു ചേരുമ്പോൾ "ഉട്" എന്നും താലവ്യശ്വാസികളുമായുള്ള സന്ധിയിൽ "ഉച്" എന്നും രൂപാന്തരം. നാദികളുമായുള്ള സന്ധിയിൽ യഥാക്രമം "ഉദ്", "ഉഡ്", "ഉജ്", എന്നു രൂപങ്ങൾ
-
ഉത്ത
- വി.
-
നനഞ്ഞ
-
ഉദ്-
- -
-
നാമത്തോടും ക്രിയയോടും ചേർക്കുന്ന ഒരു പുര:പ്രത്യയം. മേൽപ്പോട്ട്, ഉയർന്ന്, വികസിച്ച് മുതലായി പല അർത്ഥങ്ങളിൽ പ്രയോഗം. ശ്വാസികളായ അക്ഷരങ്ങളോടു ചേരുമ്പോൾ ഉത്- എന്നു (അവ മൂർധന്യങ്ങളായാൽ ഉട്- എന്നും, താലവ്യ സന്ധിയിൽ ഉച്- എന്നും) രൂപാന്തരം, നാദികളായ വർണങ്ങളോടുചേരുമ്പോൾ (രൂപാന്തരമില്ലാതെ) ഉദ്- എന്നുതന്നെ. നാദികളായ മൂർധന്യങ്ങളോടും, താലവ്യങ്ങളോടും ചേരുമ്പോൾ യഥാക്രമം ഉഡ്-, ഉജ്- എന്നു രൂപങ്ങൾ.
-
ഉഡൂഖലം, ഉദൂ-, ഉലൂ-
- നാ.
-
ഉരൽ
-
ഗുഗ്ഗുലു
-
ഉത1
- നാ.
-
കുതിപ്പ്
-
തോക്കിൻറെ ഇടിപ്പ്
-
താങ്ങ്, ഊന്ന്
-
തൊഴി