-
ഉണ്ണൻ
- ചെറുകിഴങ്ങ്
- ക്രമത്തിലധികം ഉണ്ണുന്നവൻ
-
ഉന്ന
- നനഞ്ഞ
- അലിവുള്ള, ദയവുള്ള
-
ഉന്നി
- സൂക്ഷിച്ചുനോക്കി, അന്വേഷിച്ചിട്ട്, തിരഞ്ഞിട്ട്
- ലക്ഷ്യമാക്കിക്കൊണ്ട്, ഉദ്ദേശിച്ചിട്ട്, വിചാരിച്ച്, പരിഗണിച്ച്
- ശ്രദ്ധിച്ച്
- നിശ്ചയിച്ച്
- ആലോചിച്ച്, ഗാഢാലോചനയിൽ മുഴുകി
-
ഉന്നു
- വർത്തമനകാലപ്രത്യയം, ("ഇന്ന്" = ഈ ദിവസം എന്ന പദം വർത്തമാനാർഥത്തിൽ പ്രത്യയമായി ചമഞ്ഞതാകാം)
- നിന്ന്, ഊന്ന്
-
ഊണൻ
- സദ്യ ഉണ്ണാൻ നടക്കുന്നവൻ
- കൂടുതൽ ഉണ്ണുന്നവൻ
-
ഊന്ന്
- "ഊന്നുക" എന്നതിൻറെ ധാതുരൂപം.
-
ഊന്നു, ഊന്റു
- താങ്ങ്, ആശ്രയം, സഹായം, താങ്ങിനിറുത്തുന്നതൂണ്
- വള്ളം വെള്ളത്തിൽ മുന്നോട്ട് പോകത്തക്കവണ്ണം കഴുക്കോൽ കുത്തിത്തള്ളൽ. ഉദാ: വള്ളമൂന്ന്