1. ഉറ1

    1. -
    2. "ഉറങ്ങുക" എന്നതിൻറെ ധാതുരൂപം.
  2. ഉറ2

    1. -
    2. "ഉറയുക" എന്നതിൻറെ ധാതുരൂപം.
  3. ഉറ3

    1. -
    2. "ഉറയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  4. ഉറ4

    1. നാ.
    2. പാല്തൈരാക്കാൻ ചേർക്കുന്ന തൈരോമോരോ മറ്റോ
    3. ക്ഷാരം (ഉപ്പിൻറെപോലെ). (പ്ര.) ഉറയൊഴിക്കുക, ഉറകൂട്ടുക, ഉറതൊടുക, ഉറവീഴ്ത്തുക
  5. ഉറ5, ഒറ

    1. നാ.
    2. സഞ്ചി, കീശ
    3. പുറഞ്ചട്ട, ആവരണം
    4. പാമ്പിൻറെ പുറം ചട്ട
    5. ചില പുഴുക്കൾ ശരിരത്തെ പൊതിഞ്ഞ് ഉണ്ടാക്കുന്ന രക്ഷാ കവചം, പുഴുക്കൂട്
    6. ഇരിപ്പിടം, മാളം
    7. നൂറ് എന്ന സംഖ്യ (കച്ചവടക്കാരുടെ ഭാഷ)
    8. ഇരുപതു പറ
    9. ധാന്യങ്ങൾ അളക്കുമ്പോൾ ഓർമയ്ക്കുവേണ്ടി ഓരോ നിശ്ചിത അളവിനും (100-ന്) ഓരോ പിടി എന്ന രീതിയിൽ മാറ്റിവയ്ക്കുന്ന ധാന്യം
  6. ഉറി

    1. നാ.
    2. പാത്രങ്ങൾ വയ്ക്കുന്നതിന് കയറുകൊണ്ടും മറ്റും ഉണ്ടാക്കി കെട്ടിത്തൂക്കുന്ന ഒരു ഗൃഹോപകരണം, കയറ്റുറി, ഓലയുറി മുതലായവ
    3. തുലാസ്സിൻറെ തട്ട്
  7. ഉറിഞ്ചുക, ഉറു-

    1. ക്രി.
    2. ഈമ്പുക, വലിച്ചുകുടിക്കുക
  8. ഉറു1

    1. -
    2. "ഉറുക" എന്നതിൻറെ ധാതുരൂപം.
  9. ഉറു2

    1. വി.
    2. കുടികൊള്ളുന്ന, ചേർന്ന, ഉള്ള
    3. ധാരാളമുള്ള, മികച്ച, വർധിച്ച
  10. ഉറുഞ്ചൽ, ഉറി-

    1. നാ.
    2. ചുണ്ടുകൾ ചേർത്തുവച്ച് വലിച്ചുകുടിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക