-
ഊ1
- -
-
അക്ഷരമാലയിലെ ആറാമത്തെ അക്ഷരം. ഓഷ്ഠ്യസ്വരം. "ഉ"കാരത്തിൻറെ ദീർഘം.
-
ഊ2
- വ്യാക.
-
ഭാവിപ്രത്യയമായ "ഉം" അവധാരകനിപാതയോഗത്തിലും മറ്റും കൈക്കൊള്ളുന്ന രൂപം. ഉദാ: കൊണ്ടേപോകൂ, കിട്ടിയേ അടങ്ങൂ
- -
-
നിയോഗാർഥത്തിൽ ക്രിയാധാതുവിനോടു ചേരുന്ന ഒരു പ്രത്യയം, ഹ്രസ്വമായും നിൽക്കും
-
സാർവകാലികാർഥത്തിൽ ചേർക്കുന്ന ഒരു പ്രത്യയം
-
അവധാരകയോഗത്തിൽ അവധാരകാർഥത്തിൽ
-
ഊ3
- നാ.
-
മാംസം
-
ഊവ്, സുഖക്കേട് (ശിശുഭാഷ)
-
ഊ4
- നാ.
-
ശിവൻ
-
ചന്ദ്രൻ
-
രക്ഷിതാവ്
-
ഉ1
- -
-
അക്ഷരമാലയിലെ അഞ്ചാമത്തെ അക്ഷരം. ഹ്രസ്വ സ്വരം, ഓഷ്ഠ്യം.
-
ഉ2
- -
-
ശിവൻ
-
ചന്ദ്രൻ
-
ബ്രഹ്മാവ്
-
തപസ്സ്
-
ഉദ്ദേശികാവിഭക്തി പ്രത്യയം. ഈ ഉകാരം സംവൃതമാണ്. ഉദാ: അവന്, രാമന്. ഇത്, "ക്ക്" എന്നതിൻറെ രൂപ പരിണാമമത്ര. അവൻ+ക്ക് > അവനുക്ക് > അവന്
-
ഭാവിപ്രത്യയം
-
അള്ളൂരി, ഉ-
- നാ.
-
"ഉള്ളിൽ നിന്ന് ഉരിഞ്ഞെടുക്കുന്നത്". കമുകിൻ പാളയുടെ ഉൾവശത്തെ വെളുത്ത തൊലി