-
എത്ത്1
- എത്തൽ, ചെന്നുചേരൽ, പ്രാപ്തി. ഉദാ: എത്തും എതിരും = അപ്പുറവും ഇപ്പുറവും. എത്തും പിടിയും = അറിവും കഴിവും, ഗ്രഹണം, മനസ്സിലാക്കൽ
-
എത്ത്2
- ചെറിയ ശാഖ, പൊടിപ്പ്, ചെനപ്പ്
-
എത്1
- ചോദ്യവാചി
- വ്യാപേക്ഷകസർവനാമം
-
എത്2, എത
- അതിര്, അറ്റം, അവസാനം
-
എത്തോ
- നായാട്ടു തുടങ്ങുമ്പോഴത്തെ വിളി
-
എഥാ, യഥാ
- എപ്രകാരം, എങ്ങനെ. ഈരൂപം ഇപ്പോൾ പ്രചാരത്തിലില്ല
-
ഏത1
- പ്രകാശമുള്ള
- പലനിറമുള്ള
- ചെന്നുചേർന്ന
-
ഏത2
- മാൻപേട
-
ഏതു1
- കാരണം
-
ഏതു2
- കുറ്റം, കുറവ്