-
എതിരി
- എതിരാളി
-
എതിരെ, -രേ
- നേർക്ക്, അഭിമുഖമായി
-
എത്ര
- അതിര്, അവസാനം
- സൂക്ഷ്മമായ സമയം
- മൂർധന്യഘട്ടം
-
എത്ര
- എണ്ണമോ അളവോ എന്ത് എന്ന അർത്ഥത്തിലുള്ള ശബ്ദം
- ഏത് അളവിൽ, ഏതു തരത്തിൽ എങ്ങനെ, ഏതുവിധം
- ഏറ്റവും അധികം, വളരെ വലിയ, കണക്കാക്കാൻ പാടില്ലാത്ത വിധം
- വളരെ വളരെയേറെ
- വ്യാപേക്ഷകസാർവനാമികവിശേഷണം. എണ്ണം എന്തുമാത്രമുണ്ടോ അത്രത്തോളം എന്ന അർത്ഥത്തിൽ. ഉദാ: എത്രയുണ്ടോ അത്രയും
-
എതിര്
- എതിർ2.
-
എതിർ1
- "എതിർക്കുക" എന്നതിൻറെ ധാതുരൂപം.
-
എതിർ2
- തടസ്സം, വിരോധം. "എതിര്" നോക്കുക
- വിപരീതമായ
- നേരേയുള്ള
-
എതിർക്കുക, എതൃ-
- എതിരിടുക, നേരിടുക
- വിപരീതമായ ആശയമോ അഭിപ്രായമോ ശക്തിപൂർവം പുറപ്പെടുവിക്കുക, ചെറുക്കുക
- (യുദ്ധത്തിൽ) നേരിടുക
- എതിരേ ചെല്ലുക, ശകുനം വരിക
-
എതൃ
- എതിർ.