1. എന്ന്1

    Share screenshot
    1. ഏതുകാലത്ത്, ഏതുദിവസം. ഉദാ: ഇനി എന്നു കാണാം?
  2. എന്ന്2

    Share screenshot
    1. ഘടകമായി പ്രയോഗം. "പറഞ്ഞിട്ട്" എന്നതിൽ നിന്നു "ഇപ്രകാരം" എന്ന് അർത്ഥപരിണാമം. സംസ്കൃതത്തിലെ "ഇതി" എന്നതിനു തുല്യം. "എന്നു" എന്ന ഭൂതകാലരൂപം പുരുഷപ്രത്യയം ചേർത്തു "പറഞ്ഞു" എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരുന്നു. "എന്നാൻ", "എന്നാൾ", "എന്നാർ" ഇത്യാദി പഴയരൂപങ്ങൾ കാണുക. പിന്നീട് "എൻ" ധാതുവിന് അർത്ഥസങ്കോചവും ഖിലത്വവും സംഭവിച്ചപ്പോൾ "എന്നുപറഞ്ഞു" എന്നപോലെ അർത്ഥം ആവർത്തിക്കുന്ന തരത്തിലുള്ള പ്രയോഗം നടപ്പിൽ വന്നു
    2. ഘടകം, അംഗാംഗിവാക്യങ്ങളെ ഘടിപ്പിക്കുന്നത്, പറഞ്ഞത് അന്വാഖ്യാനരീതിയിൽ ഉദ്ധരിക്കുമ്പോൾ, ഉദാ: അതവൻ കണ്ടു എന്നുപറഞ്ഞു, വില എന്ത് എന്നു ചോദിച്ചു. വിചാരിക്കുക, കരുതുക മുതലായ ക്രിയകൾക്കു മുമ്പ്, ഉദാ: ഇതു ഭാഗ്യം എന്നു വിചാരിക്കണം, ഒരു തമാശ എന്നു കരുതണം
    3. ആഖ്യാതമായി വരുന്ന "തീർച്ച, സത്യം, നിശ്ചയം" മുതലായ ശബ്ദങ്ങൾക്കുമുമ്പിൽ, ഉദാ: ഭാവി ശുഭം തന്നെ എന്നുതീർച്ച. അതങ്ങനെ സംഭവിക്കും എന്നു നിശ്ചയം
    4. പറഞ്ഞിട്ട്, കരുതിയിട്ട്, ചെയ്തിട്ട് എന്ന അർത്ഥത്തിൽ
    5. പറയപ്പെടുന്നത്, ഉദാ: എന്നത്, എന്നുള്ളത്, എന്നകൃത്യം
  3. എന്ന1

    Share screenshot
    1. ഘടകമായി പ്രയോഗം
    2. പറഞ്ഞതരത്തിലുള്ള, നിർദിഷ്ടരീതിയിലുള്ള. ഇന്നപ്രകാരത്തിലുള്ള. ഉദാ: ദശരഥൻ എന്ന രാജാവ്, അയോധ്യ എന്ന നഗരം
  4. എന്ന2

    Share screenshot
    1. (സാർവനാമികം) എന്ത്, ഏത്, ഏതുപ്രകാരത്തിലുള്ള, ഇന്ന
  5. എന്നി, -യേ, -ന്യേ

    Share screenshot
    1. അല്ലായ്കിൽ
    2. കൂടാതെ, ഇല്ലാതെ, അല്ലാതെ
    3. പുറമേ, മാത്രമല്ല, ഒഴികെ, അല്ലാതെ, അല്ലെങ്കിൽ
  6. എന്നു

    Share screenshot
    1. പറഞ്ഞു
  7. എന്നെ

    Share screenshot
    1. "എൻ" (ഞാൻ) എന്നതിൻറെ പ്രതിഗ്രാഹികാവിഭക്തിയിലെ ഏ.വ. രൂപം
  8. എന്നേ1

    Share screenshot
    1. എത്രയോകാലമായി, വളരെ നേരത്തേ, വളരെക്കാലം മുമ്പുമുതൽക്കേ. ഉദാ: എന്നേതുടങ്ങിയുള്ള മൈത്രി, എന്നേ പൊയ്പ്പോയി
  9. എന്നേ2

    Share screenshot
    1. എന്നുമാത്രമേ
  10. എന്നേ3

    Share screenshot
    1. ദു:ഖം, സന്തോഷം, ആശ്ചര്യം മുതലായവ ദ്യോതിപ്പിക്കുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക