1. എന്ന1

    Share screenshot
    1. ഘടകമായി പ്രയോഗം
    2. പറഞ്ഞതരത്തിലുള്ള, നിർദിഷ്ടരീതിയിലുള്ള. ഇന്നപ്രകാരത്തിലുള്ള. ഉദാ: ദശരഥൻ എന്ന രാജാവ്, അയോധ്യ എന്ന നഗരം
  2. എന്ന2

    Share screenshot
    1. (സാർവനാമികം) എന്ത്, ഏത്, ഏതുപ്രകാരത്തിലുള്ള, ഇന്ന
  3. എന്നി, -യേ, -ന്യേ

    Share screenshot
    1. അല്ലായ്കിൽ
    2. കൂടാതെ, ഇല്ലാതെ, അല്ലാതെ
    3. പുറമേ, മാത്രമല്ല, ഒഴികെ, അല്ലാതെ, അല്ലെങ്കിൽ
  4. എന്നു

    Share screenshot
    1. പറഞ്ഞു
  5. എന്നെ

    Share screenshot
    1. "എൻ" (ഞാൻ) എന്നതിൻറെ പ്രതിഗ്രാഹികാവിഭക്തിയിലെ ഏ.വ. രൂപം
  6. എന്നേ1

    Share screenshot
    1. എത്രയോകാലമായി, വളരെ നേരത്തേ, വളരെക്കാലം മുമ്പുമുതൽക്കേ. ഉദാ: എന്നേതുടങ്ങിയുള്ള മൈത്രി, എന്നേ പൊയ്പ്പോയി
  7. എന്നേ2

    Share screenshot
    1. എന്നുമാത്രമേ
  8. എന്നേ3

    Share screenshot
    1. ദു:ഖം, സന്തോഷം, ആശ്ചര്യം മുതലായവ ദ്യോതിപ്പിക്കുന്നത്
  9. എന്നോ

    Share screenshot
    1. ചോദ്യവാചി, അങ്ങനെയോ? മുൻപു പറയുകയോ സൂചിപ്പിക്കുകയോ ചെയ്തത്
    2. ഏതുകാലത്താണോ
  10. എന്ന്1

    Share screenshot
    1. ഏതുകാലത്ത്, ഏതുദിവസം. ഉദാ: ഇനി എന്നു കാണാം?

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക