-
എരി1
- -
-
"എരിയുക" എന്നതിൻറെ ധാതുരൂപം.
-
എരി2
- വി.
-
എരിയുന്ന, ഉദാ: എരികനൽ, എരികൊള്ളി, എരിതീയ്, എരിവെയിൽ ഇത്യാദി (സമാസത്തിൽ)
-
എരി3
- നാ.
-
കോപം
-
അഗ്നി
-
ഉഷ്ണം
-
മുളകും മറ്റും വായിലിട്ടു ചവച്ചാൽ ഉണ്ടാകുന്ന രസം, എരിവുള്ള സാധനം, ഉദാ: എരിയുള്ള കൂട്ടാൻ, എരിയും പുളിയും
-
കത്തൽ, ജ്വലനം
-
അഗ്നിദേവൻ (മ.മ.)
-
ദുശ്ശാഠ്യം, വാശി, ദുർവാശി. (പ്ര.) എരികേറ്റുക = ഉത്സാഹിപ്പിക്കുക, നുണപറഞ്ഞ് അടിപിടിക്കും മറ്റും പ്രരിപ്പിക്കുക, ചൊടിപ്പിക്കുക
-
വാൽനക്ഷത്രം
-
ഏരി
- നാ.
-
ഒരുതരം മീൻ
-
കൃഷിക്കുവേണ്ടി വെള്ളം തിരിക്കാനുള്ള വലിയ കുളം. ഉദാ: നാഗർകോവിൽ പുത്തേരി
-
വരമ്പ്, തിണ്ട്, വാരം. (പ്ര.) ഏരിമാടുക = വരമ്പു മാടുക
-
കാളയുടെ ഉപ്പുടി
-
വരമ്പുറപ്പിക്കാൻ നാട്ടുന്ന കോൽ, ഏരിക്കാൽ