1. എല്ലാ

    1. വ്യാക.
    2. "എല്ലാം" (എല്ലാവും) എന്ന സർവനാമത്തിൻറെ വിശേഷണരൂപം. "എല്ല" (എലുക) എന്നതിനോട് "ആ" എന്ന നിഷേധപ്രത്യയം ചേർന്ന് ഉണ്ടായ രൂപം. എല്ലയില്ലാത്ത = അതിരില്ലാത്ത
  2. എല്ല, -ല്ലൈ

    1. നാ.
    2. അവസാനം
    3. എലുക, അതിര്, സീമ (പ്ര.) എല്ലക്കുൾപ്പെടുത്തുക = അതിർത്തിക്കകത്താക്കുക, പരിധിക്കുള്ളിലാക്കുക
    4. അവസരം, സമയം
  3. എല്ല്

    1. നാ.
    2. അസ്ഥി, മനുഷ്യരുടേയും പക്ഷിമൃഗാദികളുടേയും ശരീരത്തിന് ഉറപ്പും ആകൃതിയും നൽകത്തക്കവണ്ണം മാംസത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന കടുത്ത പദാർഥം, സപ്തധാതുക്കളിൽ ഒന്ന്. "എല്ലുമുറിയെ പണിതാൽ പല്ലുമുറിയെ തിന്നാം" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക