1. എളി1

    1. നാ.
    2. ഇളി, അരക്കെട്ടിൻറെ മുകളിലത്തെ ഇരുപാർശ്വങ്ങളും, ഒക്കം, ഏണ്, ഇടുപ്പ്
  2. എളി2

    1. വി.
    2. എളിയ, താഴ്ന്ന
  3. ഇളി2, എളി

    1. നാ.
    2. അരക്കെട്ട്
  4. ഏള1

    1. നാ.
    2. ഓലക്കുരുവി, ആറ്റക്കുരുവി, കൂരിയാറ്റ, തുന്നാരൻ പക്ഷി
  5. ഏള2

    1. വി.
    2. ചെവി കേൾക്കാത്ത
  6. എള, എളം

    1. വി.
    2. ഇള, ഇളം. ഉദാ: എളമുളക്, എളമ്പുല്ല്. "എളനാ കടിയറിയില്ല" (പഴ.)
  7. എൾ

    1. നാ.
    2. എള്ള്
  8. എള്ള്

    1. നാ.
    2. കുരുവിൽനിന്ന് എണ്ണയെടുക്കുവാൻവേണ്ടി കൃഷിചെയ്തുവരുന്ന ഒരു ചെടി. ഈ ചെടി രണ്ടുമാസംകൊണ്ടു വിളയും. ഇതിൻറെ അരിക്കും എള്ള് എന്നു പേര്. എള്ളിൽനിന്നെടുക്കുന്ന ദ്രാവകം (എണ്ണ) എള്ളെണ്ണ. "എള്ളിലും ചൊള്ളു, ചൊള്ളിലും ചൊള്ളായാലോ" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക