1. എഴുതുക

    1. ക്രി.
    2. പടം വരയ്ക്കുക. ഉദാ: ചിത്രം എഴുതുക
    3. ലിപി അടയാളപ്പെടുത്തുക, അക്ഷരം രേഖപ്പെടുത്തുക
    4. രേഖപ്പെടുത്തിയവിവരം അയച്ചുകൊടുക്കുക
    5. ഗ്രന്ഥം നിർമിക്കുക, രചിക്കുക
    6. രേഖചമയ്ക്കുക. ഉദാ: പ്രമാണം എഴുതി
    1. പ്ര.
    2. എഴുതാപ്പുറം വായിക്കുക = ഉദ്ദേശിക്കാത്ത അർത്ഥം കാണുക
    1. ക്രി.
    2. എഴുതിപ്പിടിക്കുക = പ്രമാണം എഴുതി വസ്തുക്കൾ വാങ്ങുക
    3. എഴുതിപ്പിടിപ്പിക്കുക = ദുരുദ്ദേശത്തോടെ ലേഖകൻറെ മനോധർമമനുസരിച്ച് എഴുതിയുണ്ടാക്കുക
    4. എഴുതിയെടുക്കുക = മറ്റൊരാളുടെവാക്കുകൾ അതേപടി രേഖപ്പെടുത്തുക
    5. പകർത്തിയെടുക്കുക = വ്യാജമായി കണക്കിൽകൊള്ളിച്ചിട്ട് അപഹരിക്കുക
    6. എഴുതിവയ്ക്കുക = രേഖപ്പെടുത്തുക
    7. കയ്യൊപ്പിടുക. (പ്ര.) എഴുതിവയ്പ്പിക്കുക = തെളിവിനോ ഉറപ്പിനോവേണ്ടി രേഖപ്പെടുത്തിക്കുക. എഴുതിവരിക = വിവരത്തിന് കത്തോ അറിയിപ്പോ വിജ്ഞാപനമോ ലഭിക്കുക
    8. എഴുതിവാങ്ങുക = രേഖാപൂർവം വാങ്ങുക, പ്രമാണമെഴുതി വസ്തുക്കളും മറ്റും വാങ്ങുക
    9. എഴുതിവിടുക = അറിയിപ്പ് കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക