1. എഴുത്

    1. -
    2. "എഴുതുക" എന്നതിൻറെ ധാതുരൂപം.
  2. എഴുത്ത്

    1. നാ.
    2. എഴുതുക എന്ന ക്രിയ
    3. അക്ഷരവിദ്യ. ഉദാ: എഴുത്തുപഠിക്കുക, എഴുത്തും വായനയും
    4. എഴുതിയത് ഉദാ: തലയിലെഴുത്ത്
    5. കത്ത്, കുറിമാനം, ലേഖനം
    6. കൈപ്പട, കയ്യെഴുത്ത്
    7. കയ്യൊപ്പ്
    8. അക്ഷരം, ലിപി
    9. ചായം ഇടൽ, ചായംകൊണ്ട് ചിത്രം രചിക്കൽ, ചിത്രരഞ്ജനം, ഉദാ: കണ്ണെഴുത്ത്, ചിത്രമെഴുത്ത്
    10. ഗ്രന്ഥ രചന, സാഹിത്യനിർമിതി. ഉദാ: കവിതയെഴുത്ത്, നോവലെഴുത്ത്. (പ്ര.) എഴുത്തിനുവയ്ക്കുക = എഴുത്തിന് ഇരുത്തുക (വടക്കൻ പ്രദേശങ്ങളിൽ), എഴുത്തിൽ കൂട്ടുക = എഴുത്തിന് ഇരുത്തുക. എഴുത്തുപെടുക = എഴുതപ്പെടുക. എഴുത്തും മുറിയും കഴിക്കുക (അഴുത്തും മുറിയും) = കണിശമായി മുറിച്ചുയോജിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക