-
എഴു1
- "എഴുക്കുക" എന്നതിൻറെ ധാതുരൂപം.
-
എഴു2
- എഴുന്ന, ഉയർന്ന, പൊക്കമുള്ള
- പരിഷ്കൃതമായ
-
എഴു3
- തൂണ്
- ഉയരം
- മുഴുപ്പ്
- ഉന്തിനിൽപ്പ്, മുഴപ്പ്
- മുതലെടുപ്പ്
-
എഴു4
- സംഖ്യാവിശേഷണം. സമാസത്തിൻറെ പൂർവപദമായിവരുമ്പോൾ "ഏഴ്" (ചില പദങ്ങൾക്കുമുമ്പ്) കൈക്കൊള്ളുന്ന രൂപം. ഉദാ: എഴുപത്, എഴുനൂറ്. ഉത്തരപദം സ്വരാദിയായാൽ ഈ വികാരം സാധാരണയില്ല. ഉദാ: ഏഴായിരം (ഏഴ്-ആയിരം), ഏഴാൾ (ഏഴ്-ആൾ). ഹ്രസ്വമായി എഴായിരം. "എഴുക്കോൽപ്പുരയിൽ എൺകോൽക്കുന്തം" (പഴ.).
-
എഴു5
- എഴുക്, ഗദ. താരത. എഴിക