-
എവറ്റ
- "എവ" എന്നതിനോട് "റ്റ" ചേർന്ന രൂപം. ബ.വ. ഏവ, ഏതെല്ലാം. താരത അവറ്റ, ഇവറ്റ
-
എവിടെ
- ചോദ്യാർഥം, ഏതുദിക്കിൽ, ഏതുസ്ഥലത്ത്. താരത. അവിടെ, ഇവിടെ. പുറകിൽവരുന്ന ദൃഢാക്ഷരങ്ങൾ ഇരട്ടിക്കും. ഉദാ: എവിടെപ്പോയി. എവിടെയും = ഏതുദിക്കിലും, എല്ലായിടത്തും. എവിടത്തേക്ക് = ഏതുസ്ഥലത്തേക്ക്, എങ്ങോട്ട്
-
ഏവറ്റ
- ചോദ്യവാചി. (ബ.വ.) ഏതുതരത്തിലുള്ളവ, ഏവ