-
ഏകക
- വി.
-
തനിച്ചുള്ള, ഒറ്റയായ, ഏകമായ
-
അനന്യമായ, അതുതന്നെയായ
-
ഇശയ്ക്കുക, ഇയയ്ക്കുക, ഏക്കുക
- ക്രി.
-
(തടിക്കഷണങ്ങളേയോ തുണിക്കഷണങ്ങളേയോ മറ്റോ തമ്മിൽ) കൂട്ടിച്ചേർക്കുക
-
ഏകുക
- ക്രി.
-
പറയുക
-
നൽകുക, കൊടുക്കുക
-
ആജ്ഞാപിക്കുക, കൽപ്പിക്കുക, നിയോഗിക്കുക, നിർദേശിക്കുക
-
അനുജ്ഞനൽകുക, സമ്മതിക്കുക
-
പ്രതിജ്ഞചെയ്യുക
-
ശുഭാശംസചെയ്യുക, അനുഗ്രഹിക്കുക
-
അയയ്ക്കുക, വിടുക (ശരമെന്നപോലെ)
-
ഏകൈക
- വി.
-
ഓരോന്നായ, ഓരോന്നോരോന്നായിട്ടുള്ള, ഓരോരോ
-
ഏക്കുക, ഏയ്-
- വ്യാക.
-
ഒരു അനുപ്രയോഗം, വിനയം, അനുനയം, ഉപചാരം, സംഭാവ്യത ഇത്യർഥങ്ങളിൽ
-
ഏകാകി
- നാ.
-
താനേയുള്ളവൻ, ഒറ്റയ്ക്കുള്ളവൻ, വേറാരും കൂടെയില്ലാത്തവൻ, ഏകൻ. (സ്ത്രീ.) ഏകാകിനി
-
എക്കുക
- ക്രി.
-
കുന്നിക്കുക
-
ഉയരുക, പന്തുപോലെ കുതിച്ചു പൊങ്ങുക, പൊന്തുക
-
എത്തിവലിയുക, കുന്തിച്ചുനിൽക്കുക
-
ഞെട്ടിപ്പിൻവാങ്ങുക
-
നാറുക
-
എക്കിളിടുക, വയറൊട്ടിക്കുക. (പ്ര.) എക്കിവലിക്കുക = വാരിയെല്ലുകൾ പൊങ്ങുകയും താഴുകയും ചെയ്യത്തക്കവണ്ണം വേഗത്തിൽ ശ്വാസോച്ഛ്വാസം ചെയ്യുക
-
പഞ്ഞിയോ രോമമോ ഉടക്കുതീർത്തു ശരിയാക്കുക. (പ്ര.) പരുത്തി എക്കുന്ന വില്ല്