-
ഏകതര
- വി.
-
രണ്ടുവസ്തുക്കളിൽ ഒന്നായ
-
ഏകത്ര
- അവ്യ.
-
ഒരിടത്ത്, ഒരേ സ്ഥാനത്ത്, ഒരൊറ്റസ്ഥലത്ത്
-
ഒന്നുചേർന്ന്, എല്ലാംകൂടി
-
ഒരു വശത്ത്, ഒരു ഭാഗത്ത്
-
ഏകധുര1
- വി.
-
ഒരേ ഭാരം വഹിക്കുന്ന
-
ഒരു ജോലിക്കുമാത്രം കൊള്ളവുന്ന
-
ഒരു നുകത്തിനുമാത്രം പറ്റുന്ന
-
ഏകധുര2
- നാ.
-
ഒരു പ്രത്യേകതരം വാഹനം, ഒരാൾക്കുമാത്രം കയറി സഞ്ചരിക്കാവുന്ന വണ്ടി
-
ഏകോദര
- വി.
-
ഒരേ ഗർഭപാത്രത്തിൽ ജനിച്ച, ഒരമ്മയ്ക്കുപിറന്ന, ഉടപ്പിറന്ന. ഏകോദരസഹോദരർ = ഒരമ്മപെറ്റമക്കൾ