-
ഏകദേശം
- നാ.
-
ഒരുദേശം, ഒരു സ്ഥലം (പ.മ)
-
ഒരു ഭാഗം, ഒരംശം, ഒരുപക്ഷം
- അവ്യ.
-
മിക്കവാറും, ഏറെക്കുറെ, ഒട്ടൊക്കെ, കുറച്ച്, അൽപം
-
ഏകാദശം
- നാ.
-
പതിനൊന്ന് (പ്ര.) ഏകാദശദ്വാരങ്ങൾ = ശരീരത്തിലുള്ള പതിനൊന്നു ദ്വാരങ്ങൾ. ഏകാദശപൂജാസ്ഥാനങ്ങൾ = സൂര്യൻ, അഗ്നി, വിപ്രൻ, ഗോക്കൾ, വൈഷ്ണവൻ, ആകാശം, വായു, ജലം, ഭൂമി, ആത്മാവ്, സർവഭൂതങ്ങൾ. ഏകാദശരുദ്രന്മാർ = പതിനൊന്നു രുദ്രന്മാർ, ശിവൻറെ അംശാവതാരങ്ങൾ. ഏകാദശേന്ദ്രിയങ്ങൾ = അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും അഞ്ചു കർമേന്ദ്രിയങ്ങളും മനസ്സും (ശ്രാത്രം, ത്വക്ക്, ചക്ഷുസ്സ്, ജിഹ്വ, ഘ്രാണം എന്നിവയും വാക്, പാണി, പാദം, പായു, ഉപസ്ഥം എന്നിവയും മനസ്സും)