-
എങ്ങേ
- എവിടെ, എങ്ങോട്ട്
-
എങ്ങ്
- ഏതുസ്ഥലത്ത്, എവിടെ. താരത. അങ്ങ്
- വിഷമാലങ്കാരത്തിലെന്നപോലെ താരതമ്യപ്പെടുത്തി ഒന്നിനെ തരം താഴ്ത്തൽ. (പ്ര.) ആ കന്യാരത്നമെങ്ങ്? ഈ നീചനെങ്ങ്?
- ഉണ്ടോ, ഉണ്ടാകാൻ ഇടയില്ല എന്നു നിഷേധാർത്ഥത്തിൽ
- വ്യപേക്ഷകാർഥത്തിൽ. ഉദാ: എങ്ങുചെന്നാൽ കാണാമോ അങ്ങുതന്നെ പോകണം. (സംസ്കൃതശൈലി) (പ്ര.) എങ്ങത്തെ, എങ്ങേക്ക്, എങ്ങത്തോൻ
-
ഏങ്
- "ഏങ്ങുക" എന്നതിൻറെ ധാതുരൂപം.