1. ഇട1, എട

    Share screenshot
    1. രണ്ടെണ്ണത്തിൻറെ നടുവിലുള്ളസ്ഥലം, മധ്യം, നടുഭാഗം, വിടവ്
    2. അകലം
    3. നടുക്കുള്ളസമയം, ഒരുകാര്യം നടക്കുന്നതിന് മധ്യേയുള്ള കാലം
    4. സമയം, അല്പസമയം
    5. അവസരം, സന്ദർഭം, സൗകര്യം
  2. ഇടക്കലാശം, എട-

    Share screenshot
    1. (കഥകളി) ഒരു താളവട്ടം കഴിയുമ്പോഴുള്ള കലാശം
  3. ഇടങ്ങേറ്, ഇടങ്ങേട്, എട-

    Share screenshot
    1. തടസ്സം
    2. പ്രയാസം
    3. വിപരീതം, എതിർപ്പ്
  4. ഇടച്ചേരി, ഇടശ്ശേരി, എട-

    Share screenshot
    1. കടത്തനാട്ടിലെ ഇടവകസ്ഥാനം
    2. ഇടശ്ശേരിനായർ, നായന്മാരിൽ ഒരു അവാന്തരവിഭാഗം
    3. ഇടയന്മാരുടെ കുടിപാർപ്പ്, അമ്പാടി
    4. ഇടത്തരക്കാർ
  5. ഇടത്തൻ, എട-

    Share screenshot
    1. ഇടതുകയ്യൻ, മറ്റുള്ളവർ വലത്തുകയ്യ് ഉപയോഗിക്കുന്നതുപോലെ ഇടത്തെകയ്യ് ഉപയോഗിക്കാൻ വശമുള്ളവൻ
    2. (രാഷ്ട്രീയം) ഇടതുപക്ഷത്തിൽ ചേർന്നവൻ ൻ വലത്തൻ
  6. ഇടത്തിടുക, എട-

    Share screenshot
    1. ഇടത്തുവശത്തിടുക, പിതൃക്കൾക്കു പിണ്ഡം വയ്ക്കുമ്പോഴും മറ്റും ഇടത്തുകയ്യ് അകത്തുവരത്തക്കവണ്ണം പൂണുനൂല് വലത്തേതോളിനു മുകളിൽകൂടി ഇടുക, പ്രാചീനോപവീതം
  7. ഇടപ്പക്കം, എട-

    Share screenshot
    1. കൊട്ടാരത്തോടനുബന്ധിച്ചു ഭൃത്യന്മാർക്കുള്ള ഭക്ഷണസ്ഥലം
  8. ഇടപ്പണം, എട-

    Share screenshot
    1. ഇടനിലക്കാരന് കൊടുക്കുന്ന പണം
  9. എട1

    Share screenshot
    1. ഇട
  10. എട2

    Share screenshot
    1. "എടാ" എന്നതിൻറെ ഹ്രസ്വരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക