-
എണ
- ഇണ
-
എണ്ണ്, എൺ
- എണ്ണം, സംഖ്യ. ഉദാ: എണ്ണറ്റ, എണ്ണമില്ലാത (-ത്ത), എണ്ണേറുക
- കണക്ക്
-
എൺ1
- "എണ്ണുക" എന്നതിൻറെ ധാതുരൂപം.
-
എൺ2, എണ്ണ്
- എണ്ണം, സംഖ്യ
-
എൺ3
- എട്ട് (സമാസത്തിലെ രൂപം) ഉദാ: എൺകോൽ, എണ്ടിശ, എണ്ടിച, എണ്ടിശ, എണ്ണൂറ്, എൺപലം, എണ്മടങ്ങ് ഇത്യാദി
-
ഏണ്
- വക്ക്, അതിര്
- മുഴ, ഉന്തിയ ഭാഗം, വളവ്, നിരപ്പില്ലായ്മ
- തേങ്ങയുടെ വരിപ്പ്
- അരക്കെട്ട്, ഇളി, ഒക്കം
- ബലം, ഉറപ്പ്, ദൃഢത
-
ഏണി1
- മാൻപേട. (പ്ര.) ഏണീവിലോചന = പേടമാൻ മിഴി
-
ഏണി2
- ഉയരത്തിൽ (മരങ്ങളിലും മറ്റും കയറാൻ സൗകര്യപ്പെടുമാറു) ചവിട്ടുപടികളുള്ള നീണ്ട ഉപകരണം
- കോണി