1. എതുക

    Share screenshot
    1. പാദങ്ങളിലെ രണ്ടാമത്തെ അക്ഷരത്തിനു സാമ്യമുണ്ടായിരിക്കൽ, ദ്വിതീയാക്ഷരപ്രാസം
  2. എത്തുക1

    Share screenshot
    1. ചെന്നുചേരുക, ചെന്നുപറ്റുക, പ്രാപിക്കുക
    2. പ്രാപ്തമാക്കുക, തികയുക (കാലമെന്നപോലെ) ഉദാ: പരീക്ഷാഘട്ടം എത്തുക, കാലം എത്തുക
    3. ഏതെങ്കിലും ഒരു സ്ഥാനം വരെ നീണ്ടുകിടക്കുക. ഉദാ: ഉപ്പൂറ്റിവരെ എത്തുന്ന തലമുടി
    4. തൊടുവാൻ തക്കവിധം ആകുക. ഉദാ: കൊമ്പിൽനിന്നു പൂപറിക്കാൻ കൈ എത്തുകയില്ല. എത്തിയാൽ കുടുമ, അല്ലെങ്കിൽ കാൽ. എത്താത്തകമ്പിൽ പറിയാത്ത വള്ളി. "കയ്യ് എത്താത്ത മുന്തിരിങ്ങ പുളിക്കും" (പഴ.)
    5. അടുത്തുവരിക. ഉദാ: ഒപ്പം എത്തുക
  3. എത്തുക2

    Share screenshot
    1. ചതിക്കുക, മോഷ്ടിക്കുക, തട്ടിയെടുക്കുക
  4. ഏത്തുക

    Share screenshot
    1. സ്തുതിക്കുക, പുകഴ്ത്തുക, കൊണ്ടാടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക