-
എണ്ണം
- വിലമതിപ്പ്
- ഒന്ന്, രണ്ട്, മൂന്ന് - എന്നിങ്ങനെ എത്ര (ഇത്ര) എന്നു കണക്കാക്കൽ, എണ്ണിത്തിട്ടപ്പെടുത്തിയത്, സംഖ്യ
- ഉരു, ഉരുപ്പടി
- തുക
- നിനവ്, ആശയം, വിചാരം, വിശ്വാസം
-
എനം
- ഇനം
-
ഏണം1
- (ജ്യോ.) മകരം രാശി
- ഒരുവക മാൻ, കറുത്തമാൻ, കൃഷ്ണമൃഗം. (സ്ത്രീ.) ഏണി
-
ഏണം2
- ഉറപ്പ്, സ്ഥിരത, ബലം
- സൗന്ദര്യം, ഭംഗി
-
ഏണം3
- വേണ്ടും, വേണം, -ഏണം, അണം എന്നു രൂപപരിണാമം. ഉദാ: കേൾക്കേണം, ചെയ്യേണം
-
ഏനാം
- പ്ര.പു.സ്ത്രീ, ഏ.വ. ഇവളെ
-
ഏനം1
- തരം, സൗകര്യം, സുഖം (മതി)
- കഴിവ്, മതിയായിരിക്കൽ
- ഒരുക്കം, തയ്യാറ്
-
ഏനം2
- ഉപകരണം
- കള്ളുപകർന്നു കുടിക്കാനുള്ള പനയോലക്കുമ്പിൾ
- കമ്പിവലയോടുചേർത്തു കെട്ടുന്ന കയറ്റുവല
-
ഏനം3
- പ്ര.പു., പും, ദ്വിതീയാ, ഏ.വ. ഇവനെ, ഇയാളെ (സ്ത്രീ.) ഏനാം