-
എരി1
- "എരിയുക" എന്നതിൻറെ ധാതുരൂപം.
-
എരി2
- എരിയുന്ന, ഉദാ: എരികനൽ, എരികൊള്ളി, എരിതീയ്, എരിവെയിൽ ഇത്യാദി (സമാസത്തിൽ)
-
എരി3
- കോപം
- അഗ്നി
- ഉഷ്ണം
- മുളകും മറ്റും വായിലിട്ടു ചവച്ചാൽ ഉണ്ടാകുന്ന രസം, എരിവുള്ള സാധനം, ഉദാ: എരിയുള്ള കൂട്ടാൻ, എരിയും പുളിയും
- കത്തൽ, ജ്വലനം
-
ഏരി
- ഒരുതരം മീൻ
- കൃഷിക്കുവേണ്ടി വെള്ളം തിരിക്കാനുള്ള വലിയ കുളം. ഉദാ: നാഗർകോവിൽ പുത്തേരി
- വരമ്പ്, തിണ്ട്, വാരം. (പ്ര.) ഏരിമാടുക = വരമ്പു മാടുക
- കാളയുടെ ഉപ്പുടി
- വരമ്പുറപ്പിക്കാൻ നാട്ടുന്ന കോൽ, ഏരിക്കാൽ