-
എവ
- എത് എന്നതിൻറെ ബഹുവചനം. (എ-വ്-അ) "വ്" ആഗമം വന്ന രൂപം. ഏതു വസ്തുക്കൾ
-
എവു
- എവ
-
ഏവ1
- പലതുള്ളതിൽ ഇന്നതെന്നു അറിയാൻ വേണ്ടിയുള്ള ചോദ്യശബ്ദം
- എല്ലാത്തരത്തിലുള്ളതും, എത്ര പ്രയാസപ്പെട്ടതും എന്ന അർത്ഥത്തിലും പ്രയോഗം. ഉദാ: ഏതു വഴിക്കും, ഏതുകൊണ്ടും, ഏത് ആളും, ഏതും. (പ്ര.) ഏത് അവൻ = ആര് (അനാദരസൂചകം), ഏത് ആൾ (ആര്), ഏത് ഇടം (എവിടെ)
- വ്യപേക്ഷകസർവനാമമായും പ്രയോഗം. ഏത് എന്നതിൻറെ ബഹുവചനം. (സംസ്കൃതശൈലിയുടെ അനുകരണം) ഉദാ: ഏതോ അത്
-
ഏവ2
- തന്നെ, മാത്രം
-
ഏവ്
- അമ്പ്
- അമ്പയയ്ക്കൽ, എയ്ത്ത് (പ.മ) (പ്ര.) ഏവുണ്ണുക = അമ്പ് ഏൽക്കുക