-
എറി1
- "എറിക്കുക" എന്നതിൻറെ ധാതുരൂപം.
-
എറി2
- "എറിയുക" എന്നതിൻറെ ധാതുരൂപം.
-
എറി3
- ഏറ്, ഊക്കോടെ ദൂരത്തേക്കുകളയൽ
-
ഏർ1
- ഉഴവുമാട്, കാള
- ഇണ, ജോടി
-
ഏർ2
- (സമാസത്തിൽ) ഉദാ: ചെപ്പേർമുല = ചെപ്പിനോട് ഏൽക്കുന്ന (മത്സരിക്കുന്ന) മുല.
-
ഏറ
- ഏറെ
-
ഏറി
- ഒരുതരം പട്ടുനൂൽ പുഴു
-
ഏറെ, ഏര
- കൂടുതൽ, വളരെ, ധാരാളം, ഒട്ടധികം
- മുകളിൽ, ഉയർന്ന പ്രദേശത്ത്
-
ഏറ്1
- "ഏറുക" എന്നതിൻറെ ധാതുരൂപം.
-
ഏറ്2
- കാള (പ.മ.) ഉദാ: ഏർ, എരുത്
- ആൺസിംഹം
- (ജ്യോ.) ഇടവം രാശി, കാളയുടെ ചിഹ്നം ഉള്ളത്
- ഏര്, ജോടി (കാളയോപോത്തോ)