-
ഒക്കുക1
- ക്രി.
-
ഒരുപോലെയായിരിക്കുക, ഒപ്പമായിരിക്കുക, തുല്യമാവുക, സമമായിരിക്കുക
-
പൊരുത്തപെടുക, യോജിക്കുക, ചേരുക
-
ഉണ്ടാവുക, ആയിത്തീരുക, ഫലിക്കുക, സത്യമായിത്തീരുക
-
കഴിയുക, സാധിക്കുക
-
ഒന്നുചേരുക, ഒന്നിക്കുക, കൂടിച്ചേരുക
-
ശരിയാവുക, ഭംഗിയാവുക
-
ഒന്നിച്ചു സംഭവിക്കുക
-
പ്രതിജ്ഞചെയ്യുക, വാക്കുകൊടുക്കുക. ഉദാ: പണംതരാമെന്ന് ഒത്തു
-
കല്യാണംകഴിച്ചുകൊടുക്കുക
-
സ്വന്തമാക്കുക, പിടിച്ചെടുക്കുക. ഒക്കുകയില്ല എന്നു നിഷേധരൂപം (ഒക്കത്തില്ല, ഒക്കൂല്ല എന്നു പാമരഭാഷ)