-
ഒട്, ഓട്
- വ്യാക.
-
ഇത് ഒട്ടുക എന്ന കൃതിരൂപംതന്നെ. സമ്യോജികാവിഭക്തിപ്രത്യയം (കൂടി, ചേർന്ന്, അടുക്കൽ, സമീപം, ഒപ്പം എന്നീ അർത്ഥങ്ങളിൽ നാമത്തോടുചേർത്ത് പ്രയോഗം. ഉദാ: അതിനൊട്, അതിനോട്; അവനൊട്, അവനോട്; എന്നൊട്, എന്നോട് ഇത്യാദി. "ഏ" ചേർന്ന് "അതിനോടേ" എന്നപോലെ രൂപം. അതിനോടൊപ്പം, അതിനോടൊന്നിച്ച്, അതിനോടുചേർന്ന്, അതിനോടുകൂടെ എന്നപോലെ ഗതികൾ ചേരുമ്പോൾ വിയോജകാർഥത്തിലും പ്രയോഗം. ഉദാ: ഉടവരോട് വേർപാട്; ഇടരൊടുവേറായ്; ചേതനയോടു പിരിഞ്ഞ് ഇത്യാദി)