1. ഒട്ട്1

    Share screenshot
    1. അധികം, കൂടുതൽ
    2. കുറെ, കുറച്ച്, ഏതാനും, ചില, അൽപം. ഉദാ: ഒട്ടുദൂരെ, ഒട്ടുനാൾ, ഒറ്റുനേരം
  2. ഒട്ട്2

    Share screenshot
    1. ചേർപ്പ്, ചേർന്നത്. ഉദാ: വാതിലിന് ഒട്ടു തറയ്ക്കുക
    2. ചതവ്, ചുളുക്ക്
    3. ഞെരുക്ക്
    4. ഒട്ടുന്ന വസ്തു, പശ
  3. ഓട്ട

    Share screenshot
    1. തുള, കിഴുത്ത, ദ്വാരം
    1. ഓട്ടവീണ, ഓട്ടയുള്ള. ഉദാ: ഓട്ടക്കലം, ഓട്ടപ്പാത്രം = ഓട്ടവീണപാത്രം
  4. ഓട്ട്1

    Share screenshot
    1. ഓട് എന്ന ലോഹംകൊണ്ടാക്കിയ, ഓടിനെ സംബന്ധിച്ച
    2. മേയുന്ന ഓടിനെ സംബന്ധിച്ച, ഓടുണ്ടാക്കുന്ന
    3. തോടുള്ള
  5. ഓട്ട്2

    Share screenshot
    1. ഓട്, സംയോജികാവിഭക്തി പ്രത്യയം, ആധാരികയ്ക്കുമേൽ കൈക്കൊള്ളുന്ന രൂപം. താഴത്തോട്ട്.
  6. ഓട്ട്3

    Share screenshot
    1. ഒരിനം ധാന്യം. (ബ.വ.) ഓട്സ്
  7. ഓട്ട്4

    Share screenshot
    1. സമ്മതിദാനം (വോട്ട് എന്നു കൂടുതൽ സമീചീനം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക