1. ഒട്ട്1

  1. അവ്യ.
  2. അധികം, കൂടുതൽ
  3. കുറെ, കുറച്ച്, ഏതാനും, ചില, അൽപം. ഉദാ: ഒട്ടുദൂരെ, ഒട്ടുനാൾ, ഒറ്റുനേരം
 2. ഒട്ട്2

  1. നാ.
  2. ചേർപ്പ്, ചേർന്നത്. ഉദാ: വാതിലിന് ഒട്ടു തറയ്ക്കുക
  3. ചതവ്, ചുളുക്ക്
  4. ഞെരുക്ക്
  5. ഒട്ടുന്ന വസ്തു, പശ
 3. ഓട്ട

  1. നാ.
  2. തുള, കിഴുത്ത, ദ്വാരം
  1. വി.
  2. ഓട്ടവീണ, ഓട്ടയുള്ള. ഉദാ: ഓട്ടക്കലം, ഓട്ടപ്പാത്രം = ഓട്ടവീണപാത്രം
 4. ഓട്ട്1

  1. വി.
  2. ഓട് എന്ന ലോഹംകൊണ്ടാക്കിയ, ഓടിനെ സംബന്ധിച്ച
  3. മേയുന്ന ഓടിനെ സംബന്ധിച്ച, ഓടുണ്ടാക്കുന്ന
  4. തോടുള്ള
 5. ഓട്ട്2

  1. -
  2. ഓട്, സംയോജികാവിഭക്തി പ്രത്യയം, ആധാരികയ്ക്കുമേൽ കൈക്കൊള്ളുന്ന രൂപം. താഴത്തോട്ട്.
 6. ഓട്ട്3

  1. നാ.
  2. ഒരിനം ധാന്യം. (ബ.വ.) ഓട്സ്
 7. ഓട്ട്4

  1. നാ.
  2. സമ്മതിദാനം (വോട്ട് എന്നു കൂടുതൽ സമീചീനം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക