-
ഓട്ട
- നാ.
-
തുള, കിഴുത്ത, ദ്വാരം
- വി.
-
ഓട്ടവീണ, ഓട്ടയുള്ള. ഉദാ: ഓട്ടക്കലം, ഓട്ടപ്പാത്രം = ഓട്ടവീണപാത്രം
-
ഒട്ട്2
- നാ.
-
ചേർപ്പ്, ചേർന്നത്. ഉദാ: വാതിലിന് ഒട്ടു തറയ്ക്കുക
-
ചതവ്, ചുളുക്ക്
-
ഞെരുക്ക്
-
ഒട്ടുന്ന വസ്തു, പശ
-
ഒട്ട്1
- അവ്യ.
-
അധികം, കൂടുതൽ
-
കുറെ, കുറച്ച്, ഏതാനും, ചില, അൽപം. ഉദാ: ഒട്ടുദൂരെ, ഒട്ടുനാൾ, ഒറ്റുനേരം
-
ഓട്ട്2
- -
-
ഓട്, സംയോജികാവിഭക്തി പ്രത്യയം, ആധാരികയ്ക്കുമേൽ കൈക്കൊള്ളുന്ന രൂപം. താഴത്തോട്ട്.
-
ഓട്ട്3
- നാ.
-
ഒരിനം ധാന്യം. (ബ.വ.) ഓട്സ്
-
ഓട്ട്4
- നാ.
-
സമ്മതിദാനം (വോട്ട് എന്നു കൂടുതൽ സമീചീനം)
-
ഓട്ട്1
- വി.
-
ഓട് എന്ന ലോഹംകൊണ്ടാക്കിയ, ഓടിനെ സംബന്ധിച്ച
-
മേയുന്ന ഓടിനെ സംബന്ധിച്ച, ഓടുണ്ടാക്കുന്ന
-
തോടുള്ള