-
ഓടൽ2
- നാ.
-
മരത്തിൽ പടർന്നുകയറുന്ന ഒരുതരം വലിയ വള്ളി, ഇതിൻറെ അരിയാട്ടി എണ്ണ എടുക്കുന്നു. ഓടമരം
-
ഓട, ഓട്ടൽ
-
ഓടൽ1
- നാ.
-
ഓട്ടം
-
ഒറ്റാൽ
- നാ.
-
മീൻപിടിക്കുന്നതിന് കീഴുമേൽ രണ്ടറ്റങ്ങളും തുറന്ന കുട്ടപോലെയുള്ള ഒരുതരം ഉപകരണം
-
ഒറ്റൽ
- നാ.
-
ഒറ്റാൽ
-
കിഴി, ഊന്നൽ
-
ഒറ്റാൾ
- നാ.
-
ചാരൻ (ബ.വ.)ഒറ്റാക്കൽ, ഒറ്റർ
-
ഒറ്റിക്കൊടുക്കുന്നവൻ, വഞ്ചകൻ
-
ഒട്ടൽ1
- നാ.
-
പറ്റിപ്പിടിക്കൽ, പശപോലെ പറ്റിച്ചേരൽ
-
ഒരു ചെടിയുടെ കമ്പ് ഒട്ടിച്ചു പുതിയ ഒരു ചെടി ഉണ്ടാക്കൽ, ഒട്ടുമാവ്
-
ചുങ്ങിപ്പോയ അവസ്ഥ, മെലിച്ചിൽ
-
ഉൾപ്പാട്ടിലേക്കുള്ള വളവ്
-
കാഞ്ഞിരമരത്തിൻറെ കമ്പ്, വേലികെട്ടാൻ ഉപയോഗിക്കുന്ന മുൾക്കമ്പ്
-
വെള്ളരി കുമ്പളം മുതലായ ചെടികൾ പടർന്നുകയറാൻ വെട്ടിയിടുന്ന മരക്കൊമ്പുകൾ (പ.മ.)
-
ഒട്ടൽ2
- നാ.
-
ആറ്റുതീരങ്ങളിലും മറ്റും സാധാരണ കാണപ്പെടുന്ന ഒരിനം ചെറിയ ഇല്ലി (മുള)