-
ആളൊടി, ഒട്ടി
- നാ.
-
കോട്ടയിൽ പീരങ്കി വയ്ക്കാനുള്ള പഴുത്, വെടിപ്പഴുത്
-
കുളം മുതലായവയുടെ ചുറ്റും നടക്കാൻ അല്പം താഴ്ചയിൽ നിർമിക്കുന്ന വഴിത്താര, ആളോടി
-
ഉടപ്പിറന്നവൻ, ഒട-
- നാ.
-
സഹോദരൻ, കൂടെപ്പിറന്നവൻ. (സ്ത്രീ.) ഉടപ്പിറന്നവൾ
-
ഒട1
- നാ.
-
ഉട, നിവർത്തുപിടിച്ച കുടപോലെ മണൽക്കാടുകളിൽ ധാരാളം വളരുന്ന ഒരു മുൾ മരം. ധാരാളം ചെറിയ ഇലകൾ ഉണ്ടായിരിക്കും
-
ഒട2, ഉട
- നാ.
-
വൃഷണം
-
കോഷ്ഠം, വസ്തിപ്രദേശം
-
ഒടി1
- -
-
"ഒടിയുക" എന്നതിൻറെ ധാതുരൂപം.
-
ഒടി2
- നാ.
-
ഒടിവ്
-
മധ്യഭാഗം, നടുവ്, അര
-
(ഉദരഭാഗത്തുള്ള) ചുളിവ്, വലി
-
നീണ്ടുപരന്നുകിടക്കുന്ന വയലുകളുടെ ഒരുഭാഗം, പാടശേഖരം
-
വേട്ടക്കാരൻറെ മാടം, മരക്കവരകളിൽ കെട്ടുന്ന ചെറിയ വീട് (ഒളി)
-
ഒടി3
- നാ.
-
ഒട്ടരുടെ വിദ്യ, മന്ത്രവാദം, ഒടിവിദ്യ, മന്ത്രപ്രയോഗംകൊണ്ടു ശത്രു സംഹാരം, ഒരു ആഭിചാരകർമം
-
ഒടു
- നാ.
-
ഒടുവ്
-
കൊയ്ത്തുകഴിഞ്ഞു കണ്ടത്തിൽ നിക്കുന്ന കച്ചിക്കുറ്റി (പ.മ.)
-
കഴല
-
കഴലപ്പനി
-
ഒരുതരം ആറ്റുമീൻ
-
ഒട്, ഓട്
- വ്യാക.
-
ഇത് ഒട്ടുക എന്ന കൃതിരൂപംതന്നെ. സമ്യോജികാവിഭക്തിപ്രത്യയം (കൂടി, ചേർന്ന്, അടുക്കൽ, സമീപം, ഒപ്പം എന്നീ അർത്ഥങ്ങളിൽ നാമത്തോടുചേർത്ത് പ്രയോഗം. ഉദാ: അതിനൊട്, അതിനോട്; അവനൊട്, അവനോട്; എന്നൊട്, എന്നോട് ഇത്യാദി. "ഏ" ചേർന്ന് "അതിനോടേ" എന്നപോലെ രൂപം. അതിനോടൊപ്പം, അതിനോടൊന്നിച്ച്, അതിനോടുചേർന്ന്, അതിനോടുകൂടെ എന്നപോലെ ഗതികൾ ചേരുമ്പോൾ വിയോജകാർഥത്തിലും പ്രയോഗം. ഉദാ: ഉടവരോട് വേർപാട്; ഇടരൊടുവേറായ്; ചേതനയോടു പിരിഞ്ഞ് ഇത്യാദി)
-
ഒട്ടി1
- വി.
-
ഒട്ടിയിരിക്കുന്നവർ