-
ഉതി1, ഒതി
- തുരുത്തി, ഉല
- ഒരിനം വൃക്ഷം, കലയം, അജശൃംഗി
- ഒരു വൃക്ഷം, നീർപ്പൊങ്ങളം
- ചേമ്പും മറ്റും നടുന്നതിനു കിളച്ചു നെടുനീളത്തിൽ ഉയർത്തിയുണ്ടാക്കുന്ന സ്ഥലം, വാരം, വരമ്പ്
-
ഒത
- ഉത, താങ്ങ്, ഊന്ന്
- ഉതയ്ക്കൽ, അടി, ചവിട്ട്
-
ഒത്ത
- യോജിച്ച, ചേർച്ചയുള്ള, അനുസരിച്ച, തക്ക
- തുല്യമായ, സദൃശമായ
- ചേർന്ന, കൂടിയ, ഉള്ള
- നിരപ്പുള്ള
- ശരിയായ
-
ഒത്തു
- ചേർന്നു, കൂടി
-
ഒത്ത്1
- ഒരുമിച്ച്, ചേർന്ന്. ഉദാ: ഒത്തുചേരുക
- തുല്യമായി (പ്ര.) ഒത്തുകളി, ഒത്തുകൂടുക, ഒത്തുചേരുക, ഒത്തുതീർപ്പ്, ഒത്തുനിൽക്കുക, ഒത്തുമൂളുക, ഒത്തൊരുമിക്കുക ഇത്യാദി
-
ഓത്ത്
- വേദോച്ചാരണം, മന്ത്രം ഉച്ചരിക്കൽ, ഋഗ്വേദാദി വേദങ്ങളിലേയോ ബൈബിളിലേയോ ഖുറാനിലേയോ മറ്റോ സൂക്തങ്ങൾ ചൊല്ലുകയും പഠിക്കുകയും ചെയ്യൽ, വേദാധ്യയനം
- വേദം, മന്ത്രം, പ്രാർഥന
- ചട്ടം, വിധി
- മുപ്പതു വർക്കം (പത്തു വേദമന്ത്രം ഒരു വർക്കം-വർഗം) കൂടിയത്. (പ്ര.) ഓത്തില്ലാത്തവൻ = വേദപഠനത്തിനും വേദോച്ചാരണത്തിനും അധികാരമില്ലാത്തവർ, വേദാധികാരികളല്ലാത്ത ബ്രാഹ്മണർ
- വേലൻ പറകൊട്ടി ഇലഞ്ഞിത്തോൽ ഉഴിഞ്ഞുനടത്തുന്ന മന്ത്രവാദം
-
ഓത1
- സമുദ്രം
-
ഓത2
- നെയ്ത. "ഓതപ്രാത" നോക്കുക
-
ഓതി1
- ഓഹരി, ഭാഗം
-
ഓതി2
- കാലം