1. ഉറ5, ഒറ

    Share screenshot
    1. സഞ്ചി, കീശ
    2. പുറഞ്ചട്ട, ആവരണം
    3. പാമ്പിൻറെ പുറം ചട്ട
    4. ചില പുഴുക്കൾ ശരിരത്തെ പൊതിഞ്ഞ് ഉണ്ടാക്കുന്ന രക്ഷാ കവചം, പുഴുക്കൂട്
    5. ഇരിപ്പിടം, മാളം
  2. ഉറക്കെ, -ക്കനെ, ഒറ-

    Share screenshot
    1. ഉച്ചത്തിൽ, ഉറച്ച്
    2. മുറുകെ, ശക്തിയായി, ഊക്കോടെ
  3. ഒറ

    Share screenshot
    1. നൂറ് (കച്ചവടക്കാരുടെ ഭാഷ)
    2. ഉറ, പാൽ പുളിപ്പിച്ചുതൈരാക്കുവാൻ അതിൽ ചേർക്കുന്ന മോര്
  4. ഓറ്

    Share screenshot
    1. അവർ എന്നതിൻറെ വികൃതരൂപം
    2. ബഹുമാനസൂചകമായി സംജ്ഞാനാമങ്ങളോട് ചേർക്കും. ഉദാ: മാതപ്പള്ളി ഓറ്
  5. ഓർ1

    Share screenshot
    1. "ഓരുക" എന്നതിൻറെ ധാതുരൂപം.
  6. ഓർ2

    Share screenshot
    1. ഉപ്പുരസം, സമുദ്രജലത്തിൻറെ രസം, ഇത് ചില നിലങ്ങളിൽ കൃഷിക്കു കേട് ഉണ്ടാക്കുന്നു
  7. ഓർ3

    Share screenshot
    1. വടക്കൻ ദിക്കിൽ ചിലർക്കുള്ള ഒരു സ്ഥാനപ്പേര്
    1. "ഓൻ" എന്നതിൻറെ ബഹുവചനം. പേരെച്ചങ്ങളോട് ഒരു പ്രത്യയംപോലെ ചേർക്കപ്പെടുന്നു. ഉദാ: കണ്ടോർ, പകയോർ = കണ്ടവർ, പകയവർ
  8. ഓർ4

    Share screenshot
    1. സമാസത്തിൽ ചിലെടത്ത് "ഒരു" കൈക്കൊള്ളുന്ന രൂപം. "ഓരു" നോക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക