-
ഒളി1
- "ഒളിക്കുക" എന്നതിൻറെ ധാതുരൂപം.
-
ഒളി2
- "ഒളിയുക" എന്നതിൻറെ ധാതുരൂപം.
-
ഒളി3
- മറവ്
- രഹസ്യവ്യാപാരം
- നായാട്ടുകാർ മറഞ്ഞിരിക്കാൻ തയ്യാറാക്കുന്ന സ്ഥലം, ഒളിക്കുടിൽ, ഒളിപ്പള്ളി, ഒളിമറ
-
ഒളി4
- ചന്ദ്രൻ
- സൂര്യൻ
- കീർത്തി
- കാന്തി, പ്രകാശം
-
ഓളി1
- ഓലി, ഓരി, കൂവൽ, നിലവിളി. (പ്ര.) ഓളിയാട്ടൽ = ഉച്ചത്തിൽ ശബ്ദം പുറപ്പെടുവിച്ചു കൃഷിസ്ഥലത്തുനിന്നു പക്ഷികളെ ഓടിക്കൽ
- തത്തയെപ്പോലെ ആകൃതിയും നിറവുമുള്ള ഒരുതരം പക്ഷി, കൃഷിക്കു ശല്യംചെയ്യുന്നത്. (പ.മ.) ഓളിക്കാമ്പ് = നെൽക്കതിരിൻറെ അടിഭാഗം. കിളികൾ (ഓളികൾ) നൽക്കതിരുകൾ കൊണ്ടുപോകുന്നത് ഈ അടിഭാഗം മുറിച്ചുകൊണ്ടാണത്ര
- വീതികുറഞ്ഞ് നീളത്തിൽകിടക്കുന്ന പറമ്പ്
- ഒരുതരം ഇത്തിൾ. ഉദാ: ഓളികയറിയ മരം പോലെ (പ.മ.)
- വിഷയാസക്തൻ
-
ഓളി2
- (ബഹുമാനസൂചകം)അവിടുന്ന്, അങ്ങ് (പ.മ.)