1. കക്കുക1

    Share screenshot
    1. കവിട്ടുക, പുറത്തേക്കു തള്ളുക, ഛർദിക്കുക. കക്കാനും വയ്യ വിഴുങ്ങാനും വയ്യ; "ഇരുമ്പുകുടിച്ച വെള്ളം കക്കുമോ?" (പഴ.)
  2. കക്കുക2

    Share screenshot
    1. മോഷ്ടിക്കുക, അപഹരിക്കുക. ശകുനം നന്നെങ്കിലും പുലരുവോളം കക്കരുത്. "കക്കാൻ പഠിച്ചാൽ നിക്കാൻ പഠിക്കണം" (പഴ.)
  3. കാക്കുക

    Share screenshot
    1. രക്ഷിക്കുക, ആപത്തുവരാതെ നോക്കുക, സൂക്ഷിക്കുക, കാവൽനിൽക്കുക
    2. പ്രതീക്ഷിച്ചിരിക്കുക, വരവുനോക്കിയിരിക്കുക, കാത്തുകിടക്കുക. (പ്ര.) കാത്തുകെട്ടിക്കിടക്കുക = ആരെയെങ്കിലും പതീക്ഷിച്ചു ക്ലേശങ്ങളും സഹിച്ചു വളരെനേരം ഇരിക്കുക. കാത്തിരുന്നു നരയ്ക്കുക, -മുഷിയുക = വളരെനേരം പ്രതീക്ഷിച്ചിരിക്കുക. കാത്തരുളുക, കാത്തുകൊള്ളുക = രക്ഷിക്കുക. കാത്തുരക്ഷിക്കുക = ആപത്തുവരാതെ സൂക്ഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക