-
കടതല
- നാ.
-
ചുവടും തലയും, ആരംഭവും അവസാനവും
-
കടത്തൽ
- നാ.
-
കടത്ത്, അതിക്രമം
-
കടുതൽ
- നാ.
-
കൊള്ള, മോഷണം, പിടിച്ചുപറി
-
കടുത്തല, -ത്തില
- നാ.
-
വളഞ്ഞവായ്ത്തലയുള്ള വാൾ
-
കട്ടതല്ലി
- നാ.
-
കട്ടക്കോൽ
-
കിടത്തൽ
- -
-
നാമരൂപം.
-
കൂടുതൽ
- നാ.
-
അധികം, ആധിക്യം, വർധനവ്, മുമ്പിലത്തെക്കാൾ അധികമായിരിക്കുന്ന സ്ഥിതി, മറ്റൊന്നിനെക്കാൾ ഏറെയായിരിക്കുന്ന അവസ്ഥ ക്ഷ് കുറവ്
-
മിച്ചം, ബാക്കി
-
കൂട്ടത്തല്ല്
- നാ.
-
ഓണത്തല്ല്, കയ്യാങ്കളി, ചേരിക്കളി
-
ആൾക്കൂട്ടത്തിൽ ഉണ്ടാകുന്ന അടികലശൽ, കൂട്ട അടി
-
കെടുതൽ
- നാ.
-
കെടുതി